Top Stories
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവർദ്ധനവ് ഏപ്രില്‍ മുതല്‍ നടപ്പാക്കും
തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നല്‍കും.
രണ്ട് ഡി.എ ഗഡുക്കളില്‍ കുടിശികയില്‍ ആദ്യ ഗഡു 2021 ഏപ്രില്‍ മാസം മുതല്‍ അനുവദിക്കും. രണ്ടാം ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. മെഡിസിറ്റി, മെഡിസിപ്പ് 2021-22ല്‍ നടപ്പാക്കും. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.