Top Stories

എല്ലാവീട്ടിലും ഒരു ലാപ്ടോപ്; ബിപിഎൽ കർഡുകാർക്കും സംവരണ വിഭാഗങ്ങൾക്കും 50 ശതമാനം വരെ സബ്സീഡി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാവീടുകളിലും ലാപ്ടോപ് നൽകുമെന്ന് ധനമന്ത്രി. സ്കൂളിലെ ഡിജിറ്റലൈസേഷന്‍ പുതുതലമുറയെ ഒരു പുതിയ വിജ്ഞാന ലോകത്തെ പരിചയപ്പെടുത്തി. ഇത് തുടരാന്‍ എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉറപ്പുവരുത്തുമെന്നും ഇതിനായി ആദ്യ 100 ദിന പരിപാടിയിലെ ലാപ്പ് ടോപ്പ് വിതരണ പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍, പട്ടികവിഭാഗങ്ങള്‍, അന്ത്യോദയ വീടുകളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നല്‍കും. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 25 ശതമാനം സബ്സിഡി നല്‍കും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായുള്ള ചിലവ് വഹിക്കുക.

സബ്സിഡി കഴിഞ്ഞുള്ള തുക മൂന്ന് വര്‍ഷം കൊണ്ട് കെഎസ്‌എഫ് ഇ ചിട്ടി വഴി തിരിച്ചടിക്കാം. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ് ടോപ്പ് ലഭ്യമാക്കും. ഇതിനുള്ള പലിശ സര്‍ക്കാര്‍ നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button