News

ഇനിമുതൽ ‘ആപ്പ്’ ഇല്ലാതെ മദ്യം വാങ്ങാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ബുക്ക്‌ ചെയ്യേണ്ട. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്.

ബെവ് ക്യൂ ആപ്പ് റദ്ദാക്കണമെന്ന് എക്സൈസ് വകുപ്പ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ബിവറേജ് കോർപ്പറേഷനും ബെവ്ക്യൂ ആപ്പ് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി 2020 മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്തുകൊണ്ടുള്ള മദ്യവില്‍പ്പന ബിവറേജസ് കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഉണ്ടായിരുന്നത്. ഡിസംബര്‍ 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വില്‍പന ബെവ്കോ ഔട്ട്ലെറ്റുകളില്‍ തുടര്‍ന്നുവരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button