Top Stories
ഡോളര്‍ കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ ഒ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ചൊവാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് നല്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ നല്കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.
നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ നയതന്ത്ര പരിരക്ഷയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷനില്‍ കമ്മിഷന് കിട്ടിയ ഈജിപ്ഷ്യന്‍ പൗരന് ഖാലിദടക്കം മൂന്ന് പേര്‍ക്കാണ് നയതന്ത്ര പരിരക്ഷയുളള കാര്‍ഡ് ഷൈന്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.