‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു
ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറും ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവരാണ് രണ്ടിലെ പ്രധാന താരങ്ങൾ.
കഥ, തിരക്കഥ, സംഭാഷണം -ബിനു ലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, ഗാനരചന – റഫീഖ് അഹമ്മദ് / സംഗീതം – ബിജിപാൽ, ത്രിൽസ് – മാഫിയ ശശി. പി ആർ ഓ – അജയ് തുണ്ടത്തിൽ .