Top Stories
മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല
തിരുവനന്തപുരം : മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. തിരുവനന്തപുരം ഇടവ സ്റ്റേഷന് മുന്നേ വച്ചാണ് തീപടര്‍ന്നത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.
ആളപായമില്ല. ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്. എങ്ങനെയാണ് തീപടര്‍ന്നത് എന്ന് വ്യക്തമല്ല.