Top Stories
പോക്‌സോ കേസ് ഇരയായ പെൺകുട്ടിയെ മൂന്നാം തവണയും പീഡിപ്പിച്ചു
മലപ്പുറം : പോക്‌സോ കേസ് ഇരയ്ക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്.13-ാം വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. 2016ലും 2017ലും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു.
പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയതിനു ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.