Top Stories
ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് ഇടിച്ചുകയറി 15 പേര് മരിച്ചു
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്പ ഗ്രാമത്തിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാര സ്വദേശികളാണ്.