Top Stories

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.10ന് കമലഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്.

ജോ ബൈ​ഡ​ന്‍ അ​മേ​രി​ക്ക​യുടെ ഏറ്റവും പ്രാ​യമേറിയ പ്ര​സി​ഡ​ന്റാണ്. തമിഴ്നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്‌ക്കും അഭിമാന മുഹൂര്‍ത്തമായി.

അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്‌ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സാണ് ജോ ബൈഡന് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.

കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വന്‍ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button