സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തം: ദുഃഖം അറിയിച്ച് പ്രധാനമന്ത്രി
മുംബൈ : പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ താൻ സ്മരിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടേയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. 5 പേരാണ് തീപ്പിടിത്തത്തിൽ മരിച്ചത്. ആറ്പേരെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Anguished by the loss of lives due to an unfortunate fire at the @SerumInstIndia. In this sad hour, my thoughts are with the families of those who lost their lives. I pray that those injured recover at the earliest.
— Narendra Modi (@narendramodi) January 21, 2021