News
ടീവി ഓണാക്കുന്നതിനിടെ വീടിന് തീപിടിച്ചു
ആലപ്പുഴ : ടെലിവിഷന്‍ ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
അനിലിന്റെ മകള്‍ ടിവി വെയ്ക്കാനായി ശ്രമിക്കുന്നതിനിടെ മെയിന്‍ സ്വിച്ചിന്റെ ഭാഗത്ത് നിന്നും വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ മുഴുവനായി കത്തി നശിച്ചു.
ഹരിപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വീടിനു സമീപത്തേക്ക് വാഹനം എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും ചേര്‍ന്നു തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.