Top Stories
ആലപ്പുഴ ബൈപ്പാസ് 28-ന് തുറക്കും
തിരുവനന്തപുരം : ആലപ്പുഴ ബൈപ്പാസ് ജനുവരി 28-ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തുറക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രി എത്തുന്നത്.
6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിനുള്ളത്. ഇതിൽ ബീച്ചിനു മുകളിൽക്കൂടി പോകുന്ന പാലവുമുൾപ്പെടും. കേന്ദ്രസർക്കാരും സംസ്ഥാന പൊതുമരാമത്ത് വകുപ്പും 172 കോടി രൂപ വീതം 344 കോടിയാണ് ആകെ അടങ്കൽ. കൂടാതെ റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴുകോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്കു പുറമേ 25 കോടി കൂടി ചെലവഴിച്ചു. നിർമ്മാണം പൂർണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുന്നത്.