News
കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
കൊച്ചി : കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ ആണ് ജയിച്ചത്. 64 വോട്ടുകള്‍ക്കാണ് റഫീക്കിന്റെ വിജയം. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് അട്ടിമറി വിജയം നേടിയത്. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡാണ് കളമശേരി 37ാം വാര്‍ഡ്.
ഇരുപക്ഷവും കളമശ്ശേരിയില്‍ 20-20 എന്ന രീതിയിലെത്തിയപ്പോള്‍ നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. എന്നാല്‍ റഫീഖിന്റെ ജയത്തോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.