News
തൃശ്ശൂര്‍ പുല്ലഴിയില്‍ യുഡിഎഫിന് അട്ടിമറിജയം
തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴിയില്‍ യുഡിഎഫിന് അട്ടിമറിജയം. 993 വോട്ടിന്റ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റില്‍ യുഡിഎഫിന്റെ കെ രാമനാഥൻ വിജയിച്ചു. ഇതോടെ കോര്പ്പറേഷന് ഭരണം പിടിക്കാന്‍ യുഡിഎഫ് ഇനി നീക്കം ശക്തമാക്കും.
യുഡിഎഫ് സ്ഥാനാർഥി രാമനാഥൻ 2042 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ മഠത്തില്‍ രാമന്‍കുട്ടിക്ക് 1049 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് പുല്ലഴി 539 വോട്ട് നേടി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവില്‍ കോണ്‍ഗ്രസ് വിമതനായ എം.കെ വര്‍ഗീസാണ് തൃശ്ശൂര്‍ മേയര്‍.