മാർക്ക് ദാന പട്ടികയിൽ പഠിച്ചു ജയിച്ചവരും;എംജി സർവ്വകലാശാലക്കെതിരെ വിദ്യാർഥികൾ കോടതിയിലേക്ക്
January 1, 2020
0 177 Less than a minute
തിരുവനന്തപുരം: വിവാദ മാര്‍ക്ക് ദാന പട്ടികയില്‍, മെറിറ്റിൽ പാസ്സായ രണ്ട് കുട്ടികളെ ഉൾപ്പെടുത്തി കൂടുതൽ കുരുക്കിലായി എംജി സർവകലാശാല. പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ച കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും രണ്ട് വിദ്യാർത്ഥികളെയാണ് എംജി സര്‍വകലാശാല മാർക്ക് ദാന പട്ടികയിൽ ഉൾപ്പെടുത്തിയത്. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മാര്‍ക്ക്ദാനത്തിലൂടെ നേടിയ ബിരുദം എന്ന നിലയില്‍ ഈ രണ്ട് വിദ്യാര്‍ത്ഥികളുടെയും ഉപരിപഠനവും വിദേശ ജോലി സാധ്യതയും നടന്നിരുന്നില്ല.രണ്ട് പേരുടെയും ബിരുദസർട്ടിഫിക്കറ്റ് നോര്‍ക്ക സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നുമില്ല.ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വീഴ്ചയ്ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കുന്നത്.advertisement
പത്ത് വര്‍ഷമായി ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുതിയിട്ടും ബിടെക് ജയിക്കാതെ വന്നപ്പോള്‍ അഞ്ച് മാര്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരേയും തിരുകി കയറ്റിയത്.