News
ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി : പെട്രോൾ, ഡീസൽ വില ഇന്നും കൂടി. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്.
ഇതോടെ കൊച്ചിയിലെ പെട്രോൾ വില 85.97 രൂപയും ഡീസൽ വില 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.