ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല,കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിന്? പൊട്ടിച്ചെറിച്ച് ടി.പദ്മനാഭൻ
കണ്ണൂർ : 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചതിൽ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ ടി. പത്മനാഭൻ. വയോധികയ്ക്കെതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ദയവും സഹിഷ്ണുതയും ഇല്ലാത്തതാണ്. ക്രൂരമായ നടപടിയാണ് വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്ന് ഉണ്ടായതെന്ന് പത്മനാഭൻ പറഞ്ഞു.
ഇന്നോവ കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭൻ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിനിടെ തന്റെ വീട്ടിലെത്തിയ പി.ജയരാജനോടും മറ്റ് സിപിഎം പ്രവർത്തകരോടുമായിരുന്നു ടി.പദ്മനാഭൻ പൊട്ടിത്തെറിച്ചത്.
പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈൻ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താൻ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭന്‍ പറഞ്ഞു.സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. ടി.പത്മനാഭവന്റെ വിമർശനം പാർട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയിൽപ്പെടുത്താമെന്ന് പി.ജയരാജൻ ഉറപ്പുനൽകി.
തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല.