രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 15.82 ലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 15.82 ലക്ഷം കടന്നു. കോവിഡ് വാക്സിന് യജ്ഞത്തിന്റെ എട്ടാം ദിവസമായ ഇന്നലെ 1.46 ലക്ഷം പേരാണ് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് എടുത്തത്. ശനിയാഴ്ച വാക്സിന് സ്വീകരിച്ച 123 പേരില്‍ വിപരീതഫലം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും 11 പേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ മാത്രം 14,849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,06,54,533 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 17,130 പേരാണ് കോവിഡ് മുക്തി നേടിയത് . 152 മരണങ്ങള് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാമാരിയുടെ തുടക്കം മുതല്‍ രാജ്യത്ത് ഇതുവരെ 1.06 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടായെങ്കിലും ഇതില്‍ 1.03 പേരും രോഗമുക്തമാരായി. 1.53 ലക്ഷം പേര് മരിച്ചു.