കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, എസ്.പി.ബിക്ക് പത്മവിഭൂഷൻ
ന്യൂഡൽഹി : 72-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യം പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണും പ്രഖ്യാപിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നതിമ്പൂരിക്ക് പത്മശ്രീയും ലഭിച്ചു.
എസ് പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേർക്കാണ് പദ്മ വിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, ബി.ബി.ലാല്‍, ബിഎം ഹെഗ്ഡേ,സുദര്‍ശന്‍ സാഹു, എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ.എസ്.ചിത്രയെ കൂടാതെ മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, രജനികാന്ത് ദേവിദാസ്, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി, കല്‍വേ സാദിഖ്, ദേവിദാസ്, ടര്ലോചന് സിംഗ്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ തുടങ്ങിയവരും പത്മഭൂഷണ് അര്‍ഹരായി.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന് മാധവന് നമ്പ്യാര്‍, ബാലന് പുത്തേരി, തോല്പാവക്കൂത്ത് കലാകാരന് കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര് പദ്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.