Top Stories
കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി
ന്യൂഡൽഹി : രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കൊവിന്ദ്. കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.
കൊവിഡ് കാലത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുവെന്നും പ്രതികൂല കാലാവസ്ഥയേയും കൊവിഡ് അടക്കമുള്ള വെല്ലുവിളികളെയും അതിജീവിച്ച് കര്‍ഷകര്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ കുറവ് വരാതെ കാത്തുവെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ഇതിന് രാജ്യം എന്നും കൃതജ്ഞതയുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പങ്ക് വഹിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ രചിച്ചത് പുതു ചരിത്രമാണ്. അവരുടെ സേവനം നമ്മുടെ ജീവിതം കൂടുതല്‍ ലളിതമാക്കി. കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടേത് അസാധാരണ സംഭാവനയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.