News
ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍
കൊല്ലം : കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍. വീടിനോട് ചേര്‍ന്ന മരത്തില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മരുമകള്‍ ആതിരയെ രണ്ടാഴ്ച മുന്‍പാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്താന സ്വദേശി ശരത് അടുത്തിടെയാണ് ആതിരയെ വിവാഹം കഴിച്ചത്. രണ്ട് മാസം പോലും തികയും മുന്‍പാണ് ആതിരയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.