Top Stories
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; നാല് സൈനികർക്ക് പരിക്കേറ്റു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. നാല് സൈനികർക്ക് പരിക്കേറ്റു. സൗത്ത് കശമീരിലെ കുല്‍ഗാമിലാണ് സംഭവം. തടസ്സമുളള റോഡ് തുറന്നുകൊടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു.
വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്ന സൈനികര്‍ക്ക് നേരെ 10.15ഓടെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക വക്‌താവ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.