News
മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
മലപ്പുറം : മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം യുഡിഎഫ് സംഘര്‍ഷം ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മുഹമ്മദ് മരിച്ചത്. ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.