Top Stories

ഡൽഹിയിൽ ബോംബ് സ്ഫോടനം

ന്യൂഡൽഹി : ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. അബ്ദുൾ കലാം റോഡിലെ നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.

വിജയ്ചൗക്കിൽ നിന്നും രണ്ട് കിലോമീറ്റർ അകലത്തിലുള്ള കനത്ത സുരക്ഷാ വലയത്തിലുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടയാത്. റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവന്‍മാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് പരിപാടി രാജ്പഥില്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സംഭവത്തെ നോക്കിക്കാണുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. അഞ്ചോളം കാറുകളുടെ ചില്ലുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button