തീവ്ര കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍. ഫെബ്രുവരി 10 വരെ പൊലീസ് പരിശോധന കര്‍ശനമാക്കും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. രാത്രിയാത്രകള്‍ക്കും നിയന്ത്രണമുണ്ട്. 10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
വരുന്ന രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങള്‍, വിവാഹചടങ്ങുകള്‍ എന്നിവയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നുന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളും. പൊതുഗതാഗത്തിലും, തീയേറ്റര്‍, ഷാപ്പിംഗ് മാള്‍ എന്നിവിടങ്ങളിലും പകുതി ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനാനുമതി. സംസ്ഥാനത്ത് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.