News

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം

കാസര്‍കോട് : ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം. കാസര്‍കോട് നിന്നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് യാത്ര ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര. അതോടൊപ്പം യുഡിഎഫിന്‍റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്‍റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്.

ഫെബ്രുവരി 22 നാണ് ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് എത്തുന്നത്. തുടര്‍ന്ന് 23 ന് തിരുവനന്തപുരത്ത് സമാപന റാലി  രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button