Month: January 2021

  • Top Stories
    Photo of വിവാദ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

    വിവാദ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

    ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു.  ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. നിയമം താൽകാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങൾക്കുണ്ട്. എന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതി മുമ്പാകെ വരാം. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കരിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണ്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

    Read More »
  • News
    Photo of ക്ലാസ്സിൽ വച്ച് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്; രക്ഷപെട്ടത് തലനാരിഴക്ക്

    ക്ലാസ്സിൽ വച്ച് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്; രക്ഷപെട്ടത് തലനാരിഴക്ക്

    പാലക്കാട് : ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന സരിതയുടെ ക്ലാസ്‌മുറിയില്‍ എത്തിയായിരുന്നു ഭര്‍ത്താവ് ബാബുരാജ് പെട്രോളൊഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച ശേഷം ലൈറ്ററെടുത്ത് കത്തിക്കാന്‍ ശ്രമിക്കവെ ഓടി മാറി സരിത രക്ഷപ്പെടുകയായിരുന്നു. ബാബുരാജിന് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടര്‍ന്നായിരുന്നു ക്ലാസ് മുറിയിലെത്തി ബാബുരാജ് സരിതയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. ബാബുരാജിനെ നാട്ടുകാര്‍ പിടിച്ചുവച്ചിരുന്നുവെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. പിന്നീട് മലമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

    Read More »
  • Top Stories
    Photo of കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്

    കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യുടെയും ഡി.ആർ.ഐ യുടെയും സംയുക്ത റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. റെയ്ഡിൽ കസ്റ്റംസ് ഓഫീസറുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് സിബിഐയിലെയും  ഡി.ആർ.ഐയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരടങ്ങിയ പത്തംഗ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.

    Read More »
  • Top Stories
    Photo of ലൈഫ് അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

    ലൈഫ് അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

    കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സർക്കാരിന്റെയും യുണിടാക്കിന്റെയും ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്‌ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. കേസില്‍ കക്ഷി ചേരാനുളള സര്‍‌ക്കാരിന്റെ ഹര്‍‌ജിയും കോടതി തളളി. ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നു. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതിൽ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങൾ കോടതി ചൂണ്ടിക്കാണിച്ചു. ലൈഫ് പദ്ധതിയില്‍ എഫ് സി ആര്‍ എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്നായിരുന്നു സി ബി ഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുളള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സി ബി ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.

    Read More »
  • Top Stories
    Photo of രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

    രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

    ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി. കോവി ഷീല്‍ഡിന്റെ ആദ്യ ലോഡുകള്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശീതീകരിച്ച ട്രക്കുകളില്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാക്സിന്‍ ലോറികള്‍ പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. പൂനെയില്‍ നിന്നും മൂന്ന് ദിവസത്തിനകം എല്ലാ ഹബുകളിലേക്കും വാക്സിന്‍ എത്തിക്കും. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും. പൂനെയില്‍ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിന്‍ കൊണ്ടുപോകുന്നത്. ഡല്‍ഹി, കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. എട്ടു പാസഞ്ചര്‍ വിമാനങ്ങളും രണ്ട് കാര്‍​ഗോ വിമാനങ്ങളുമാണ് വാക്സിന്‍ വിതരണത്തിനായി ഉപയോ​ഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേര്‍ക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന്‍ നല്‍കുക. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന ഇല്ല.

    Read More »
  • Top Stories
    Photo of കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയുടെ ഭാര്യ മരിച്ചു

    കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയുടെ ഭാര്യ മരിച്ചു

    കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായികും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കർണ്ണാടകത്തിൽ വച്ച് അപകട ത്തില്‍പെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ വിജയ നായിക്കും സഹായി ദീപക്കും മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അങ്കോളയില്‍ വച്ചാണ് അപകടമുണ്ടായത്. വാഹനം പൂർണമായും തകർന്നു. കർണാടകയിലെ യെല്ലാപൂരിൽനിന്ന് ഗോകർണത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് നിർദ്ദേശിച്ചു. ആയുഷ് (സ്വതന്ത്ര ചുമതല), പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. നോർത്ത് ഗോവയിൽനിന്നുള്ള ബിജെപി എംഎൽഎയാണ് അദ്ദേഹം. Karnataka: Union Minister Shripad Naik & his wife injured after his car met with an accident near a village in Ankola Taluk of Uttara Kannada dist. They were enroute Gokarna from Yellapur when the incident took place. They've been admitted to a hospital. A Police case registered. pic.twitter.com/ABMdx9ewoC — ANI (@ANI) January 11, 2021

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും

    സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. ഫിലിം ചേമ്പർ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എല്ലാ തർക്കവും അവസാനിച്ചു. സർക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പർ പ്രതിനിധികൾ പറഞ്ഞു. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ.മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക. ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കുാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.

    Read More »
  • Top Stories
    Photo of കൊവിഡ് വാക്സിൻ കേന്ദ്രം വാങ്ങി നൽകും: പ്രധാനമന്ത്രി

    കൊവിഡ് വാക്സിൻ കേന്ദ്രം വാങ്ങി നൽകും: പ്രധാനമന്ത്രി

    ന്യൂഡൽഹി : കൊവിഡ് വാക്സിനുകൾ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത് അഭിമാന നിമിഷമാണ്. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവന്‍ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീന്‍ വിതരണത്തിലും ദൃശ്യമാകുക. ഇപ്പോള്‍ വിതരണത്തിനുള്ള വാക്സീനുകള്‍ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതല്‍ വാക്സീന്‍ നല്‍കി തുടങ്ങും. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്സിന്‍ നല്‍കും. മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് ആദ്യഘട്ടം വാക്സീന്‍ നല്‍കും. രണ്ട് വാക്സീനുകള്‍ക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. നാലിലധികം വാക്സീനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയക്കാർ അവരുടെ അവസരത്തിനായി കാത്തു നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീനേഷനില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Read More »
  • Top Stories
    Photo of വാളയാർ കേസ് സിബിഐക്ക് വിട്ടു

    വാളയാർ കേസ് സിബിഐക്ക് വിട്ടു

    തിരുവനന്തപുരം : വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ നടപടി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഉടൻതന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിർദേശം സമർപ്പിക്കും.

    Read More »
  • News
    Photo of സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ധാരണയായി

    സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ധാരണയായി

    തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ധാരണയായി.  മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.  കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്‌ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.  സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാവൂ എന്ന കർശനമായ നിബന്ധനയുമുണ്ട്.

    Read More »
Back to top button