Month: January 2021

  • Top Stories
    Photo of കോവിഡ് വാക്സിന്‍: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

    കോവിഡ് വാക്സിന്‍: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

    ന്യൂഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. വാക്സിന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. 16ന് നടക്കുന്ന വാക്സിനേഷന് മുന്‍പായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് കിട്ടിയേക്കും. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലൊടുകൂടിയ മഴയ്ക്ക് സാധ്യത

    കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലൊടുകൂടിയ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്.

    Read More »
  • Top Stories
    Photo of ഗന്ധർവ്വ നാദത്തിന് ഇന്ന് 81 വയസ്സ്

    ഗന്ധർവ്വ നാദത്തിന് ഇന്ന് 81 വയസ്സ്

    ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാൾ. എല്ലാ പിറന്നാള്‍ ദിവസവും കൊല്ലൂരില്‍ മൂകാംബികാ ക്ഷേത്രത്തില്‍ മുടങ്ങാതെ എത്താറുണ്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ ഗായകന്‍. ഇത്തവണ കൊവിഡ് അത് മുടക്കി. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ 48 വര്‍ഷത്തില്‍ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10-ന് അദ്ദേഹം കൊല്ലൂരെത്തുന്നത് മുടക്കിയിരുന്നില്ല. പക്ഷേ കോവിഡ് മഹാമാരി തടസ്സമായതോടെ ഗാനഗന്ധര്‍വന്‍ ഇത്തവണ പിറന്നാള്‍ ആഘോഷത്തിനായി കൊല്ലൂരില്‍ എത്തില്ല. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധര്‍വ്വന്റെ പിറന്നാള്‍ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ എത്തും. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയത്. ആഘോഷം കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്.അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.

    Read More »
  • Top Stories
    Photo of ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം; തിരച്ചിൽ പുരോഗമിക്കുന്നു

    ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം; തിരച്ചിൽ പുരോഗമിക്കുന്നു

    ജക്കാർത്ത : ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ കാണാതായ ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽനിന്ന് ലഭിച്ചതായി  സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.12 ജീവനക്കാരടക്കം 62 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്കായിരുന്നു വിമാനത്തിന് പോവേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,06,202 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 812, കോഴിക്കോട് 577, കോട്ടയം 539, മലപ്പുറം 506, കൊല്ലം 474, പത്തനംതിട്ട 405, തൃശൂര്‍ 393, തിരുവനന്തപുരം 242, ആലപ്പുഴ 308, ഇടുക്കി 211, പാലക്കാട് 82, വയനാട് 200, കണ്ണൂര്‍ 151, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, കോഴിക്കോട്…

    Read More »
  • Top Stories
    Photo of രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഈ മാസം 16 മുതല്‍ നൽകി തുടങ്ങും

    രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഈ മാസം 16 മുതല്‍ നൽകി തുടങ്ങും

    ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും. പൂനയില്‍ നിന്ന് വാക്‌സിന്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച്‌ തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മൂന്നുകോടിയോളം വരുന്ന കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് അദ്യം വാക്‌സിന്‍ ലഭിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11ന് ചര്‍ച്ച നടത്തുമെന്നാണ് വിവരം.

    Read More »
  • Top Stories
    Photo of രാജ്യത്ത് ജനിതക വ്യതിയാനം വന്ന കോവിഡ് എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു

    രാജ്യത്ത് ജനിതക വ്യതിയാനം വന്ന കോവിഡ് എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു

    ന്യൂഡല്‍ഹി : രാജ്യത്ത് ജനിതക വ്യതിയാനം വന്ന അതി തീവ്ര കോവിഡ് വൈറസ് ബാധ എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന അതി തീവ്ര വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും അതി തീവ്ര വൈറസ് കണ്ടെത്തിയിരുന്നു. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനില്‍ ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് ശേഷം ജനുവരി ആറു മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

    Read More »
  • Top Stories
    Photo of ഇന്ത്യ നിർമ്മിച്ച രണ്ടു കോവിഡ് വാക്‌സിനുകളിലൂടെ മനുഷ്യ സമൂഹത്തെ മുഴുവന്‍ രക്ഷിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി

    ഇന്ത്യ നിർമ്മിച്ച രണ്ടു കോവിഡ് വാക്‌സിനുകളിലൂടെ മനുഷ്യ സമൂഹത്തെ മുഴുവന്‍ രക്ഷിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി : ഇന്ത്യ സ്വയം നിര്‍മ്മിച്ച രണ്ടു കോവിഡ് വാക്‌സിനുകളിലൂടെ ലോക മനുഷ്യ സമൂഹത്തിനെ മുഴുവന്‍ രക്ഷിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മുഴുവന്‍ ഇന്ത്യന്‍ വംശജരും മനസ്സുകൊണ്ട് കോര്‍ത്തിണ ക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്ന ഐക്യം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ഈ ഐക്യം മഹാമാരിക്കെതിരെ പോരാടുന്നതിനും നമുക്ക് ഇരട്ടി കരുത്ത് നല്‍കുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയിലെ പൊതു ആരോഗ്യരംഗത്തെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് നാം മുന്നേറുകയാണ്. രണ്ടു വാക്‌സിനുകളിലൂടെ ആരോഗ്യപ്രതിസന്ധികളും നാം മറികടക്കും. പി.പി.ഇ കിറ്റ്, മാസ്ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. കൊറോണ കാലത്ത് ലോകത്തിലെ മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യമായി മാറാന്‍ നമുക്കായി. ഒപ്പം രോഗമുക്തിനിരക്കില്‍ ലോകത്ത് നാം ഒന്നാമതായി. അതിനാല്‍ത്തന്നെ വാക്‌സിന്‍ ഒന്നിന് രണ്ട് എണ്ണം ലോകത്തിന് സമ്മാനിക്കാന്‍ ഇന്ത്യക്ക് സന്തോഷമേയുള്ളുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യാഥാർഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനിൽക്കുന്നു. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർജ്ജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    Read More »
  • News
    Photo of ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു

    ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു

    കാസർകോട് : ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാസർകോട് കാനത്തൂർ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വിജയന്റെ കൈവശമുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ചാണ് ഭാര്യയെ വെടിവച്ചു കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

    Read More »
Back to top button