Month: January 2021
- News
മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
മലപ്പുറം : മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം യുഡിഎഫ് സംഘര്‍ഷം ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മുഹമ്മദ് മരിച്ചത്. ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read More » - News
കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും; പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചു
കൊല്ലം : കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. ഈ മാസം 24നാണ് സംഭവം നടന്നത്. കൊല്ലം കരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെല്‍റ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇന്നലെയാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സംഭവം അറിഞ്ഞത്. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരന്നതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Read More » - News
ഡോളര്‍ കടത്ത് കേസിൽ എം.ശിവശങ്കർ റിമാന്റിൽ
കൊച്ചി : ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതി റിമാന്റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്‍റ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ എം ശിവശങ്കരന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നടപടികള്‍.
Read More » - News
വി.കെ ശശികല ജയിൽ മോചിതയായി
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന വി.കെ ശശികല ജയിൽ മോചിതയായി. നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയാണ് ശശികല മോചിതയായത്. കോവിഡ് പോസിറ്റീവ് ആയതിനാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് ചികിത്സ പൂർത്തിയായാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. 1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്‌ക്കെതിരെയുള്ള കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്. ശശികല ജയിൽ മോചിതയാകുന്ന വിവരം അറിഞ്ഞ് ആശുപത്രിക്ക് പുറത്ത് നിരവധി അണികൾ ആണ് തടിച്ചുകൂടിയത്. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.
Read More »