Month: January 2021
- News
കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ
കൊച്ചി : കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ആത്‍മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശി നിഖിൽ പോൾ(17) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Read More » - News
സിബിഐയെ പേടിയില്ല; തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉണ്ട്: ഉമ്മൻചാണ്ടി
തിരുവനന്തപുരം : സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലന്ന് ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല. എത് ഏജന്‍സി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉള്ളതിനാൽ നിയമത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഈ കേസിനെ തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാവും നല്‍കുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡനപരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേ സമയം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുള്ള നേതാക്കള്‍ക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കാല്‍ വര്‍ഷം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തുടര്‍ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമര്‍ശനം.
Read More » - News
ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം
തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാം. ഇത് സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് മുഴുവൻ അധ്യാപകരും സ്കൂളിലെത്തണം. എത്താത്തവർക്കെതിേര കർശന നടപടി വരും. കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകര്‍ക്ക് മാത്രമാണ് ഇളവുണ്ടാകുക. ശനിയാഴ്ച പ്രവൃത്തിദിനമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും ഇതു പ്രാവർത്തികമാക്കണം. നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. അതില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.
Read More » - News
പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതല്‍; 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം
തിരുവനന്തപുരം : കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ശമ്പള പരിഷ്കരണം സംബന്ധിച്ചു സര്‍ക്കാര്‍ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിലെ ചില വ്യവസ്ഥകളുടെ കാര്യത്തില്‍ അക്കൗണ്ടന്റ് ജനറല്‍ വിശദീകരണം ചോദിച്ചിരുന്നു. അത്തരം കാര്യങ്ങളില്‍ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവ്. ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. അന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കും. ഇത് 2140 കോടി രൂപ വരും. പിഎച്ച്‌ഡി എടുത്ത ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 5 ഇന്‍ക്രിമെന്റും സര്‍വീസില്‍ കയറിയ ശേഷം പിഎച്ച്‌ഡി എടുത്തവര്‍ക്ക് 3 ഇന്‍ക്രിമെന്റും അനുവദിച്ചിരുന്നത് എടുത്തു കളഞ്ഞു. എന്നാല്‍ 2018 ജൂലൈ 17 വരെ ഈ ഇന്‍ക്രിമെന്റിനു പ്രാബല്യം നല്‍കിയിട്ടുണ്ട്. അതിനു ശേഷം നല്‍കിയ ഇന്‍ക്രിമെന്റ് തുക തല്‍ക്കാലം തിരികെ പിടിക്കില്ല. ഇതു കുടിശിക തുകയില്‍ നിന്ന് ഈടാക്കണമോയെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. യുജി,പിജി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് യുജിസി ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ശമ്പള പരിഷ്കരണത്തില്‍ വ്യത്യസ്ത ശമ്പള സ്കെയില്‍ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കി. പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്ഥലം മാറ്റം വരുമ്പോൾ ശമ്പളത്തിലും മാറ്റം വരും എന്നതിനാലാണിത്. സംസ്ഥാനത്തെ എല്ലാ കോളജുകളെയും പിജി കോളജ് ആയി കണക്കാക്കി പ്രിന്‍സിപ്പല്‍മാര്‍ക്ക് അതിനനുസരിച്ചുള്ള ശമ്പളം നൽകും.
Read More » - News
കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി
ചെന്നൈ : മസനഗുഡിയില്‍ കാട്ടാനയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി. അനധികൃതമായി നടത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ റിസോര്‍ട്ട് അടച്ചുപൂട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ദേഹത്തേക്ക് ആളുകള്‍ തീ കത്തിച്ച ടയര്‍ എറിഞ്ഞത്. ഗുരുതരമായി പൊളളലേറ്റ ആന ചെരിഞ്ഞതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ട് നടത്തിപ്പുകാരായ റെയ്മണ്ട് ഡീനും പ്രശാന്തും പിടിയിലായത്. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read More »