Month: January 2021
- News
ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി : പെട്രോൾ, ഡീസൽ വില ഇന്നും കൂടി. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 85.97 രൂപയും ഡീസൽ വില 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.
Read More » - News
തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു.
പത്തനംതിട്ട : തിരുവല്ല പെരുന്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Read More » - News
തൃശ്ശൂര്‍ പുല്ലഴിയില്‍ യുഡിഎഫിന് അട്ടിമറിജയം
തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴിയില്‍ യുഡിഎഫിന് അട്ടിമറിജയം. 993 വോട്ടിന്റ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റില്‍ യുഡിഎഫിന്റെ കെ രാമനാഥൻ വിജയിച്ചു. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫ് ഇനി നീക്കം ശക്തമാക്കും. യുഡിഎഫ് സ്ഥാനാർഥി രാമനാഥൻ 2042 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ മഠത്തില്‍ രാമന്‍കുട്ടിക്ക് 1049 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് പുല്ലഴി 539 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുല്ലഴി കിട്ടിയാല്‍ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. നിലവില്‍ കോണ്‍ഗ്രസ് വിമതനായ എം.കെ വര്‍ഗീസാണ് തൃശ്ശൂര്‍ മേയര്‍.
Read More » - News
കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം
കൊച്ചി : കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ ആണ് ജയിച്ചത്. 64 വോട്ടുകള്‍ക്കാണ് റഫീക്കിന്റെ വിജയം. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് അട്ടിമറി വിജയം നേടിയത്. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡാണ് കളമശേരി 37ാം വാര്‍ഡ്. ഇരുപക്ഷവും കളമശ്ശേരിയില്‍ 20-20 എന്ന രീതിയിലെത്തിയപ്പോള്‍ നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. എന്നാല്‍ റഫീഖിന്റെ ജയത്തോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
Read More » - News
ഓപ്പറേഷന്‍ സ്ക്രീന്‍ നിർത്തിവച്ചു
തിരുവനന്തപുരം : കര്‍ട്ടനും കൂളിങ് ഫിലിമും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരില്‍ നടത്തിയിരുന്ന പ്രത്യേക പരിശോധന നിര്‍ത്തി വയ്ക്കാൻ ഉത്തരവ്. ഗതാഗത കമ്മീഷണർ ആണ് ഉത്തരവിട്ടത്. എന്നാല്‍, വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു. പതിവ് പരിശോധനകള്‍ തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ നിര്‍ദേശം. പ്രത്യേക പരിശോധന ഉണ്ടാകില്ലെങ്കിലും വാഹനങ്ങളിലെ ഗ്ലാസുകളില്‍ സ്റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരും. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. സാധാരണക്കാർക്ക് പിഴയിടുമ്പോൾ നിയമലംഘനം നടത്തിയ മന്ത്രിമാരുടെയും, എംഎൽഎമാരുടെയും, ഉന്നത ഉദ്യോഗസ്ഥരുടേയുമൊക്കെ വാഹനങ്ങൾക്ക് നേരെ നടപടി എടുക്കാത്തത് വിവാദമായിരുന്നു.
Read More »