Month: January 2021
- Top StoriesJanuary 21, 20210 170
അതിർത്തിയിൽ പാകിസ്താൻ ആക്രമണം; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനം. 10 ജെ.എ.കെ. റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിങ്ങാണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. Jammu and Kashmir: Hav Nirmal Singh of 10 JAK RIF who was critically injured in ceasefire violation by Pakistan in Krishna sector of Poonch district today later succumbed to his injuries, says Defence PRO, Jammu. pic.twitter.com/ada3fwNGEf — ANI (@ANI) January 21, 2021
Read More » - NewsJanuary 21, 20210 140
ടീവി ഓണാക്കുന്നതിനിടെ വീടിന് തീപിടിച്ചു
ആലപ്പുഴ : ടെലിവിഷന്‍ ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അനിലിന്റെ മകള്‍ ടിവി വെയ്ക്കാനായി ശ്രമിക്കുന്നതിനിടെ മെയിന്‍ സ്വിച്ചിന്റെ ഭാഗത്ത് നിന്നും വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ മുഴുവനായി കത്തി നശിച്ചു. ഹരിപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വീടിനു സമീപത്തേക്ക് വാഹനം എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും ചേര്‍ന്നു തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Read More » - Top StoriesJanuary 21, 20210 140
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടുത്തം: 5 പേര്‍ മരിച്ചതായി സ്ഥിരീകരണം
പൂനെ : സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തീപിടിച്ച കെട്ടിട്ടത്തില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സിഇഒ അറിയിച്ചെങ്കിലും അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്. വൈദ്യുത ലൈനിലെ തകരാറാണ് അപകടകാരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കാറെ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണ് മരിച്ചത്. 6 പേരെ കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപെടുത്തി. അതേസമയം കൊവിഷീല്‍ഡ് വാക്സീന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടിച്ച കെട്ടിട്ടത്തിന് അകലെയായതിനാല്‍ വാക്സീന്‍ നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കും. അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read More » - Top StoriesJanuary 21, 20210 137
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,90,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3545 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 730, മലപ്പുറം 604, കോട്ടയം 587, കൊല്ലം 625, കോഴിക്കോട് 559, പത്തനംതിട്ട 473, തിരുവനന്തപുരം 312, തൃശൂര്‍ 458, ആലപ്പുഴ 404, ഇടുക്കി 284, കണ്ണൂര്‍ 226, പാലക്കാട് 89, വയനാട് 232, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6,…
Read More » - Top StoriesJanuary 20, 20210 141
ജോ ബൈഡന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership. — Narendra Modi (@narendramodi) January 20, 2021
Read More » - Top StoriesJanuary 20, 20210 176
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു
വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.10ന് കമലഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ജോ ബൈഡന് അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. തമിഴ്നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്‌ക്കും അഭിമാന മുഹൂര്‍ത്തമായി. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്‌ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സാണ് ജോ ബൈഡന് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്. കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വന്‍ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.
Read More » - Top StoriesJanuary 20, 20210 167
ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
കണ്ണൂര്‍ : ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. 1996-ല്‍ പുറത്തിറങ്ങിയ ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കല്യാണരാമനിലെ മുത്തച്ഛനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം. സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു. സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകന്‍ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛന്‍ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് തന്റെ എഴുപത്തിയാറാം വയസ്സിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി 1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. പയ്യന്നൂര്‍ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍.
Read More » - Top StoriesJanuary 20, 20210 161
പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി
ഭോപ്പാൽ : മധ്യപ്രദേശിലെ ബൈതുലില്‍ പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി. കല്ല് സ്ലാബിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി നാഗ്പൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതി സുശീൽ വർമയെ പോലീസ് അറസ്റ്റു ചെയ്തു. കൃഷിയിടത്തിൽ മോട്ടോർ പമ്പ് നിർത്തുന്നതിനായി പോയ പെൺകുട്ടിയെയാണ് കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മുപ്പത്തിയാറുകാരൻ പീഡിപ്പിച്ചത്. തങ്ങളുടെ കൃഷിടത്തിലേക്കുള്ള മോട്ടോർ പമ്പ് നിർത്തുന്നതിനായിട്ടാണ് പെൺകുട്ടി പോയിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സുശീൽ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ മർദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലുസ്ലാബിന്റെ അടിയിൽ കുഴിച്ചിടുകയും ചെയ്തു. പെൺകുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാർ തിരിച്ചിൽ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയിൽ കാലടികൾ കണ്ടത്. അതു പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.
Read More » - Top StoriesJanuary 20, 20210 170
അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ 46-ാംപ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും.ആക്രമണ സാധ്യത മുന്നില്‍ കണ്ട് അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. വാഷിങ്ടണിന്റെ വീഥികളിലും കാപ്പിറ്റോൾ കുന്നിന്റെ പരിസരത്തും കാൽലക്ഷം നാഷണൽ ഗാർഡ് സൈനികർ കണ്ണും കാതും കൂർപ്പിച്ചുനിൽക്കും. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. എഫ്.ബി.ഐ. സൂക്ഷ്മപരിശോധനയ്ക്കുശേഷം തിരഞ്ഞെടുത്തവരാണ് വാഷിങ്ടണിൽ കാവലിനുള്ള പട്ടാളക്കാർ. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയിലെത്തി. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകാണാൻ അമേരിക്കയുടെ വിവിധഭാഗങ്ങളിൽനിന്ന് സാധാരണ രണ്ടുലക്ഷം പേരെങ്കിലും എത്താറുണ്ട്. എന്നാൽ ഇത്തവണ കോവിഡ് മഹാമാരിയും, സുരക്ഷാ മുൻകരുതലുകളും കാരണം വാഷിങ്ടൺ ഡി.സി.യിലെ നാഷണൽ മാൾ ഒഴിഞ്ഞുകിടക്കും. ഓരോ നാലുവർഷം കൂടുമ്പോഴും അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനരോഹണ ചടങ്ങിൽ ലോകം ടെലിവിഷനിലൂടെ കണ്ടിരുന്ന നോക്കെത്താദൂരം പരന്നുകിടക്കുന്ന ജനസമുദ്രത്തിന്റെ ദൃശ്യം ഇത്തവണയുണ്ടാവില്ല. അതിനിടെ പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്, വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ക്യാപിറ്റോള്‍ കലാപത്തിനെതിരെയും വിടവാങ്ങല്‍ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തില്‍ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.
Read More » - Top StoriesJanuary 19, 20210 154
ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് ഇടിച്ചുകയറി 15 പേര്‍ മരിച്ചു
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്പ ഗ്രാമത്തിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്‌വാര സ്വദേശികളാണ്.
Read More »