Month: January 2021
- News
എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം
കൊച്ചി : എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കന്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍ ഓടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓറിയോണില്‍ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറല്‍ കെമിക്കല്‍സ്, ശ്രീ കോവില്‍ റബ്ബര്‍ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറെടുത്താണ് തീ പൂര്‍ണമായും അണച്ചത്. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
Read More » - Cinema
‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു
ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറും ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവരാണ് രണ്ടിലെ പ്രധാന താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം -ബിനു ലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, ഗാനരചന – റഫീഖ് അഹമ്മദ് / സംഗീതം – ബിജിപാൽ, ത്രിൽസ് – മാഫിയ ശശി. പി ആർ ഓ – അജയ് തുണ്ടത്തിൽ .
Read More » - News
ഇനിമുതൽ ‘ആപ്പ്’ ഇല്ലാതെ മദ്യം വാങ്ങാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതൽ മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യേണ്ട. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. ബെവ് ക്യൂ ആപ്പ് റദ്ദാക്കണമെന്ന് എക്സൈസ് വകുപ്പ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിവറേജ് കോർപ്പറേഷനും ബെവ്ക്യൂ ആപ്പ് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി 2020 മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്തുകൊണ്ടുള്ള മദ്യവില്‍പ്പന ബിവറേജസ് കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്സല്‍ വാങ്ങാനാണ് അവസരം ഉണ്ടായിരുന്നത്. ഡിസംബര്‍ 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വില്‍പന ബെവ്കോ ഔട്ട്ലെറ്റുകളില്‍ തുടര്‍ന്നുവരികയായിരുന്നു.
Read More »