Month: January 2021
- Top StoriesJanuary 16, 20210 160
ഡോളര്‍ കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ ഒ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ചൊവാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ നയതന്ത്ര പരിരക്ഷയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷനില്‍ കമ്മിഷന്‍ കിട്ടിയ ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദടക്കം മൂന്ന് പേര്‍ക്കാണ് നയതന്ത്ര പരിരക്ഷയുളള കാര്‍ഡ് ഷൈന്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
Read More » - Top StoriesJanuary 16, 20210 163
കോവിഡ് വാക്സിൻ കുത്തിവെപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഇന്ന് മുതൽ തുടങ്ങും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളുണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതമാണുണ്ടാകുക. വാക്സിൻ വിതരണം ഉൽഘാടനം ചെയ്യുന്നത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഫലം ലഭിക്കൂ. ശനിയാഴ്ചത്തെ നടപടികൾ വിലയിരുത്തി തിങ്കളാഴ്ചമുതൽ കുത്തിവെപ്പ് തുടരും. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ.(Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.
Read More » - Top StoriesJanuary 15, 20210 172
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം നാളെ മുതല്‍; വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിരീക്ഷണം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഫലം ലഭിക്കൂ. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ.(Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കും. വാക്‌സിനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കും. ആരോഗ്യമന്ത്രിയുടെ കുറിപ്പ് വാക്‌സിനേഷന്‍ കേന്ദ്രമിങ്ങനെ ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക. വാക്‌സിനേഷനായി 5 വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. വാക്‌സിന്‍ എടുക്കാന്‍ വെയിറ്റിംഗ് റൂമില്‍ പ്രവേശിക്കും മുമ്ബ് ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോ വിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്‌മെന്റ്, ഒബ്‌സര്‍വേഷന്‍ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതാണ്. വാക്‌സിനേറ്റര്‍ ഓഫീസറാണ് വാക്‌സിനേഷന്‍ എടുക്കുന്നത്. നല്‍കുന്നത് 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിന്‍ ഓരോ ആള്‍ക്കും 0.5 എം.എല്‍.…
Read More » - Top StoriesJanuary 15, 20210 141
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 87,51,519 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3415 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 758, കോഴിക്കോട് 622, കോട്ടയം 512, തൃശൂര്‍ 489, മലപ്പുറം 461, കൊല്ലം 461, പത്തനംതിട്ട 395, ആലപ്പുഴ 344, തിരുവനന്തപുരം 189, ഇടുക്കി 280, വയനാട് 225, കണ്ണൂര്‍ 167, പാലക്കാട് 114, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 10, തിരുവനന്തപുരം 9, തൃശൂര്‍ 6, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ 4 വീതം,…
Read More » - Top StoriesJanuary 15, 20210 131
ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വിൽപന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കും
തിരുവനന്തപുരം : ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വിൽപന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതോടെ പ്രതിവാര ഭാഗ്യക്കുറികൾക്ക് 11,000 സമ്മാനങ്ങൾ കൂടിയുണ്ടാകും. 100 രൂപയുടെ സമ്മാനങ്ങൾ നൽകുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയിൽനിന്ന് 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർധിപ്പിച്ചു. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അര ശതമാനം വീതം വർധിപ്പിക്കും. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ഭവന നിർമാണ സഹായം നൽകുന്നതിനു വേണ്ടി ലൈഫ് ബമ്പർ ഭാഗ്യക്കുറി നടത്തും. അതിന് അടുത്ത മാർച്ചിൽ നറുക്കെടുപ്പ് ഉണ്ടാകും.ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ നോമിനിക്ക് ടിക്കറ്റ് സംരക്ഷിച്ച് നൽകും. ഇതിന് ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരും. ബാങ്ക് ഗാരന്റിയിൽ ഏജന്റുമാർക്ക് ബമ്പർ ടിക്കറ്റ് നൽകും. ജി.എസ്.ടി. ഓൺലൈനിൽ അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും കേരളീയരെ കൊള്ളയടിക്കൻ ഇടനിലക്കാർ മുഖാന്തരമുള്ള അന്യസംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു.
Read More » - Top StoriesJanuary 15, 20210 180
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവർദ്ധനവ് ഏപ്രില്‍ മുതല്‍ നടപ്പാക്കും
തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നല്‍കും. രണ്ട് ഡി.എ ഗഡുക്കളില്‍ കുടിശികയില്‍ ആദ്യ ഗഡു 2021 ഏപ്രില്‍ മാസം മുതല്‍ അനുവദിക്കും. രണ്ടാം ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പി.എഫില്‍ ലയിപ്പിക്കും. മെഡിസിറ്റി, മെഡിസിപ്പ് 2021-22ല്‍ നടപ്പാക്കും. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
Read More » - Top StoriesJanuary 15, 20210 166
ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകള്‍ കൂടി
തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2020-21 ല്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കും. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതില്‍ അറുപതിനായിരം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതില്‍ 1000 കോടി ബജറ്റില്‍ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നും ധനമന്ത്രി അറിയിച്ചു. 2021-2022 ല്‍ 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 10,000 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. ഇതിനായി 2080 കോടി ചിലവ് വരും. ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനും പണി തീരാത്തവീട് പൂര്‍ത്തിയാക്കാനും പണം നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.
Read More » - Top StoriesJanuary 15, 20210 150
സര്‍വകലാശാലകളില്‍ ആയിരം പുതിയ അധ്യാപക തസ്തികകൾ; പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 2000 കോടി
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. സര്‍വകലാശാലകളില്‍ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്നും ബജറ്റില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 2000 കോടി കിഫ്‌ബി വഴി അനുവദിക്കും. പുതിയ കോഴ്സുകള്‍ തുടങ്ങും. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി കിഫ്ബിയില്‍ നിന്ന് 500 കോടി അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി വകയിരുത്തി ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - Top StoriesJanuary 15, 20210 164
പ്രവാസി പെന്‍ഷന്‍ 3500 രൂപ; തൊഴിലുറപ്പ് പദ്ധതിയിയിലെ അംഗങ്ങൾക്ക് ക്ഷേമനിധി
തിരുവനന്തപുരം : പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. വിദേശത്ത് ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവര്‍ക്ക് 3500 രൂപ പെന്‍ഷന്‍ അനുവദിക്കും. ജോലി മതിയാക്കി നാട്ടില്‍ എത്തിയവര്‍ക്ക് 200 രൂപയാണ് അംശാദായം. ഇവരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കുമുളള ക്ഷേമ നിധി ഫെബ്രുവരി മാസത്തില്‍ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കും. 2021-2022 വര്‍ഷത്തില്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കുന്നത് ലക്ഷ്യം വെച്ച് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും. തൊഴില്‍ സേനയില്‍ നിന്നും പുറത്ത് പോകുമ്ബോള്‍ ഈ തുക പൂര്‍ണമായും തൊഴിലാളിക്ക് ലഭിക്കും. മറ്റ് പെന്‍ഷനുകളില്ലാത്തവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ നല്‍കും. ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയാക്കും. 75 ദിവസം തൊഴിലെടുത്ത എല്ലാവര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് ഉറപ്പാക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റില്‍ വകയിരുത്തി.
Read More » - Top StoriesJanuary 15, 20210 143
എല്ലാവീട്ടിലും ഒരു ലാപ്ടോപ്; ബിപിഎൽ കർഡുകാർക്കും സംവരണ വിഭാഗങ്ങൾക്കും 50 ശതമാനം വരെ സബ്സീഡി
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാവീടുകളിലും ലാപ്ടോപ് നൽകുമെന്ന് ധനമന്ത്രി. സ്കൂളിലെ ഡിജിറ്റലൈസേഷന്‍ പുതുതലമുറയെ ഒരു പുതിയ വിജ്ഞാന ലോകത്തെ പരിചയപ്പെടുത്തി. ഇത് തുടരാന്‍ എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉറപ്പുവരുത്തുമെന്നും ഇതിനായി ആദ്യ 100 ദിന പരിപാടിയിലെ ലാപ്പ് ടോപ്പ് വിതരണ പദ്ധതി വിപുലീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍, പട്ടികവിഭാഗങ്ങള്‍, അന്ത്യോദയ വീടുകളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്പ് ടോപ്പ് നല്‍കും. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 25 ശതമാനം സബ്സിഡി നല്‍കും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായുള്ള ചിലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ള തുക മൂന്ന് വര്‍ഷം കൊണ്ട് കെഎസ്‌എഫ് ഇ ചിട്ടി വഴി തിരിച്ചടിക്കാം. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ് ടോപ്പ് ലഭ്യമാക്കും. ഇതിനുള്ള പലിശ സര്‍ക്കാര്‍ നല്‍കും.
Read More »