Month: February 2021

  • Top Stories
    Photo of 19 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി-51 വിക്ഷേപിച്ചു

    19 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി-51 വിക്ഷേപിച്ചു

    ശ്രീഹരിക്കോട്ട : പിഎസ്‌എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ തറയില്‍ നിന്ന് ഞായറാഴ്ച രാവില 10.24 നായിരുന്നു വിക്ഷേപണം. ഇസ്‌റോയുടെ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളും കൃത്രിമോപഗ്രഹത്തിലുണ്ട്. ബ്രസീലില്‍ നിന്നുള്ള ആമസോണിയ 1 ആണ് പിഎസ്‌എല്‍വിസി 51 റോക്കറ്റിലെ പ്രധാന ഉപഗ്രഹം  ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച്‌ പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ദവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

    Read More »
  • Top Stories
    Photo of അംബാനിയുടെ വീടിന് മുന്നിലെ സ്ഫോടകവസ്തുക്കൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അൽ ഹിന്ദ്

    അംബാനിയുടെ വീടിന് മുന്നിലെ സ്ഫോടകവസ്തുക്കൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അൽ ഹിന്ദ്

    മുംബൈ : മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അൽ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്.  ബിജെപിക്കും ആര്‍എസ്‌എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കള്‍. ഇപ്പോള്‍ നടന്നത് ട്രെയിലാണ്. സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉള്‍ ഹിന്ദ് ഭീഷണി മുഴക്കി. ഇപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുകയെന്നും സന്ദേശത്തിൽ പറയുന്നു, ഞങ്ങൾ നേരത്തെ നിങ്ങളോട് പറഞ്ഞ പണം ബിറ്റ്കോയിനായി കൈമാറണമന്നും മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ബോബ് വച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശ്യപ്പെട്ടുന്നു. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‍ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

    Read More »
  • Top Stories
    Photo of രണ്ടാം ഘട്ട കൊവിഡ് വാക്സിൻ നാളെ മുതല്‍

    രണ്ടാം ഘട്ട കൊവിഡ് വാക്സിൻ നാളെ മുതല്‍

    ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും. 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ അവസരം. രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. അതേ സമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. മൂന്ന് തരത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോ വിന്‍ ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യം അനുസരിച്ച്‌ വാക്സീന്‍ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും. വാക്സീന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയാനാകും. കുത്തിവെപ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം. ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെപ്പ് നല്‍കും.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് മാർച്ച്‌ 6 ന് നിയമസഭാ തിരഞ്ഞെടുപ്പ്

    സംസ്ഥാനത്ത് മാർച്ച്‌ 6 ന് നിയമസഭാ തിരഞ്ഞെടുപ്പ്

    ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കോവിഡ് പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ചാണ് മുഖ്യമ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ആകെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 18.86 കോടി വോട്ടര്‍മാരാണുള്ളത്. കോവിഡ് കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചുണ്ട്. കേരളത്തില്‍ 40,771 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുക. 2016ല്‍ 21498 ബൂത്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ്. പരീക്ഷകളും ഉത്സവങ്ങളും പരിഗണിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും അറോറ. തെരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വാഹനറാലികള്‍ നിയന്ത്രണങ്ങളോടെ മാത്രനേ അനുവദിക്കൂ. 80 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദീപക് മിശ്രയാണ് സംസ്ഥാനത്തെ പോലീസ് നിരീക്ഷകന്‍. ഐഎഎസ് തല നിരീക്ഷനെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലും ചെലവഴിക്കാനുള്ള തുക 30.8 ലക്ഷം ആയി നിജപ്പെടുത്തി. തെരഞ്ഞെടുപ്പ് തീയതികള്‍ കേരളം തെരഞ്ഞെടുപ്പ് വിജ്ഞാപനം- മാര്‍ച്ച്‌ 12 പത്രിക സമര്‍പ്പിക്കല്‍-19 മാര്‍ച്ച്‌ പത്രിക പിന്‍വലിക്കല്‍-22 മാര്‍ച്ച്‌ പോളിങ്- ഏപ്രില്‍ ആറ് ഫലപ്രഖ്യാപനം- മേയ് രണ്ടിന് മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.

    Read More »
  • Top Stories
    Photo of സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

    സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

    തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4.30 ന് വാർത്താസമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുക. കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് കമ്മീഷൻ പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോട് കൂടി സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളം, അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ 30 ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയാകുന്ന തരത്തിലായിരിക്കും ക്രമീകരണം എന്നാണ് സൂചന. ഏപ്രിൽ 12 ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു എൽഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മെയ്‌ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്.

    Read More »
  • Top Stories
    Photo of കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

    കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.  സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്യുകയാണ്.

    Read More »
  • Top Stories
    Photo of കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

    കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

    തിരുവനന്തപുരം : പ്രമുഖ കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 82 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. 2014-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2 നാണ് ജനിനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം , ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു. പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം ഉജ്ജയിനിയിലെ രാപ്പകലുകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2014ല്‍ പത്മശ്രീ പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും നേടി. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാര്‍ പുരസ്‌കാരം,വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

    Read More »
  • News
    Photo of പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

    പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

    ന്യൂഡൽഹി : പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു. എറണാകുളത്തെ പുതിയ വില 801 രൂപയായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80രൂപയിലധികമാണ് വില വര്‍ധിച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു.

    Read More »
  • Top Stories
    Photo of ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ

    ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ

    ആലപ്പുഴ : വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

    Read More »
  • Top Stories
    Photo of ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

    ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

    ആലപ്പുഴ : ചേർത്തലയിൽ ആർഎസ്എസ് എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ ത‌ട്ടാംപറമ്പ് നന്ദു (22)വാണ് വെ‌‌ട്ടേറ്റു മരിച്ചത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. വയലാറിൽ പൊലീസിനെ വിന്യസിച്ചു. രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം.

    Read More »
Back to top button