കർഷകരുടെ ക്ഷേമത്തിന് 75,060 കോടി രൂപ
ന്യൂഡൽഹി : കർഷകരുടെ ക്ഷേമത്തിന് ബജറ്റിൽ 75,060 കോടി രൂപ വകയിരുത്തി. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും ധനമന്ത്രി പറഞ്ഞു.
16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി കർഷകർക്കായി ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്
ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കും. താങ്ങുവിലയ്ക്കായി 2021 ല്‍ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും. എപിഎംസി (Agricultural produce market committee) കള്‍ക്ക് കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും. ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി വ്യക്തമാക്കി.