News
നാളെ മുതല്‍ മദ്യവില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില കൂടും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് ഒരു കുപ്പി മദ്യത്തിനു വര്‍ധിക്കുക. ബിവറേജസ് കോര്‍പ്പറേഷന്റെ വാങ്ങല്‍വിലയില്‍ ഏഴുശതമാനം വര്‍ധന വരുത്തിയതാണ് വിലകൂടാന്‍ കാരണം.
ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര ലീറ്ററിന്റെയും രണ്ടര ലീറ്ററിന്റെയും മദ്യം ലഭ്യമാക്കും. ബിവറേജസ് കൗണ്ടറുകള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഒരു സമയം 5 പേരെ മാത്രമേ അനുവദിക്കൂ.