ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ്
ന്യൂഡല്‍ഹി : ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേന്ദ്ര ബജറ്റ്. 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊറോണ വാക്‌സിന് വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ കൊറോണ പ്രതിരോധ വാക്‌സിനുകള്‍ രാജ്യത്ത് ഉത്പാദിപ്പിക്കും.15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. രാജ്യത്തെ ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ കൂടുതല്‍ ശക്തമാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
കൊറോണ വാക്‌സിന്‍ വിതരണം ആരരംഭിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. രണ്ടു വാക്‌സിനുകള്‍ക്ക് കൂടി രാജ്യത്ത് ഉടന്‍ അംഗീകാരം നല്‍കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും മറ്റ് നൂറോളം രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിനും രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.