കേരളത്തില്‍ 65000 കോടി രൂപ ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മിക്കും
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനുമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തമിഴ്‌നാട്ടില്‍ 3500 കിലോ മീറ്റര്‍ ദേശീയ പാതയും കേരളത്തില്‍ 65000 കോടി ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. ബംഗാളില്‍ 95000 കോടി ചെലവിട്ട് 675 കിലോ മീറ്റര്‍ ദേശീയ പാതയും, അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. മുംബൈ- കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപയും കൊല്ലം- മധുര ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിനായി 1.03 ലക്ഷം കോടിരൂപയും വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.
കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. ഇതിനായി ബജറ്റില്‍ 1957 കോടി അനുവദിച്ചിട്ടുണ്ട്. 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്.
റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പൊതു ഗതാഗത മേഖലയ്ക്ക് 18,000 കോടി അനുവദിച്ചു. റെയില്‍വേയ്ക്ക് 1,10,055 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്.