കൊവിഡ് വാക്‌സിന് 35,000 കോടി, കൊച്ചി മെട്രോയ്ക്ക് 1957 കോടി,
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ 2021-22 ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്‌ജറ്റാണിത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തികരംഗത്തെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്‌ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി.
കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍
- 1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും
- കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും
- പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി
- സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടിയുടെ സഹായം
- പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍
- ഉജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി
- ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി
- ഊര്‍ജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി
- റെയില്‍വേയ്‌ക്ക് 1.10 ലക്ഷം കോടി
- ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി
- തമിഴ്‌നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
- കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും
- ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി
- മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
- കേരളത്തിന്റെ 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65,000 കോടി
- നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ
- സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി
- ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി
- ഏഴ് മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും
- വായു മലിനീകരണം തടയാന്‍ 2,217 കോടി
- മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും
- ജലജീവന്‍ മിഷന് 2.87 കോടി
- കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടരും
- രണ്ട് കൊവിഡ് വാക്‌സിന്‍ കൂടി ഉടനെത്തും
- കൂടുതല്‍ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കും
- രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍
- കൊവിഡ് വാക്‌സിന് 35,000 കോടി
- രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കും
- കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും
- ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്
- ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും