Top Stories
രാജ്യത്താകെ 100 സൈനിക സ്കൂളുകള്‍ ആരംഭിക്കും
ന്യൂഡൽഹി : രാജ്യത്ത് 15,000 സ്കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയില്‍ ഡിജിറ്റല്‍ വിനിമയം ഉത്തേജിപ്പിക്കാന്‍ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികള്‍ക്കായി അന്‍പതിനായിരം കോടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
ലേയില്‍ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്കൂളുകള്‍ ആരംഭിക്കും. ഏകലവ്യ സ്കൂളുകള്‍ക്ക് നാല്പത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്കൂളുകൾ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.