Top Stories

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു

ന്യൂഡൽഹി : മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

മലപ്പുറം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്സഭയിൽ എത്തിയത്. 2017-ൽ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2019-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button