Top Stories

എം ശിവശങ്കര്‍ ജയില്‍ മോചിതനായി

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. എറണാകുളം കാക്കനാട് ജില്ലാ ജയില്‍ നിന്നാണ് ശിവശങ്കർ പുറത്തിറങ്ങിയത്. 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.

ജയിൽ മോചിതനായ ശേഷം  തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ യാത്ര തിരിച്ചത്. അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലിൽ എത്തിയത്. ജയിൽമോചിതനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഇന്ന് രാവിലെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. എം ശിവശങ്കറിന് എതിരായ ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

മൂന്ന് കേസുകളാണ് എം ശിവശങ്കറിനെതിരെ ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 22 ാം പ്രതിയായിരുന്നു ശിവശങ്കര്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് എം ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button