Top Stories
മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു
തൃശ്ശൂര്‍ : മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. തൃശൂരില്‍ നടന്ന ബിജെപിയുടെ മഹാ സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ, കുമ്മനം രാജശേഖരന്, എപി അബ്ദുള്ളകുട്ടി തുടങ്ങിയ നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും. വികസനകാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.