News
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനെ തിരഞ്ഞ് പോലീസ്
തിരുവനന്തപുരം : വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1ന് നടന്ന അപകടത്തില്‍ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു.
അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഫോണ്‍ : 0471 -2563754 ,9497947106, 9497980025