News
കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിൽ കാർത്തിക ഭവനിൽ സുജാത(72)യാണ് കൊല്ലപ്പെട്ടത്. 52കാരനായ മകൻ ബിജുവാണ് സുജാതയെ ആക്രമിച്ചത് കൊലപ്പെടുത്തിയത്. ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛൻ തമ്പിയെ ബിജു ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുൺ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.