Top Stories

ലോകത്ത് കോവിഡ് മരണം 95,694 ആയി;ഇന്ത്യയിൽ മരണം199

ഡൽഹി : ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6412 ആയി.199 പേര്‍ മരണപ്പെട്ടു .24 മണിക്കൂറിനിടെ 33 പേരാണ് മരിച്ചത്. 600 ഓളം പേർക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്.
1,30,000 സാമ്പിൾ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. 569 പേർ രാജ്യത്ത് രോഗമുക്തി നേടി.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,603,168 ആയി. മരണസംഖ്യ 95,694 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകരാജ്യങ്ങൾ കർശന നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ലോകത്താകെ 356,440 പേർക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലാകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 10544 ആയി. സൗദിയില്‍ 3287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44 പേര്‍ മരിച്ചു. രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ച യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 2657 ആയി ഉയർന്നു. ഖത്തറില്‍ 2376 പേര്‍ക്കും കുവൈത്ത് 910, ബഹറൈന്‍ 855, ഒമാൻ 457 എന്നിങ്ങനെയാണ് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

24 മണിക്കൂറിനിടെ ഫ്രാൻസിൽ 1,341 പേർ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജർമനിയിൽ 2,607 പേരും ബ്രിട്ടണിൽ എട്ടായിരത്തോളം പേരും ഇറാനിൽ 4,110 പേരും മരണപ്പെട്ടു. ബെൽജിയത്തിലും നെതർലാൻഡിലും കാര്യങ്ങൾ വഷളാവുകയാണ്. ബെൽജിയത്തിൽ മരണം 2,500 പിന്നിട്ടു. നെതർലാൻഡിൽ 2,400. അതേസമയം കാര്യങ്ങൾ നിയന്ത്രണ വിധേയമായ ചൈനയിൽ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3,336 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button