ദീപ് സിദ്ധു അറസ്റ്റില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിംഗ് സിദ്ധു അറസ്റ്റില്‍. പഞ്ചാബില്‍ വച്ച് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ദിവസങ്ങളായി ഒളിവിലായിരുന്നു സിദ്ധു.
ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ കോട്ട് വാലി സ്റ്റേഷനില്‍ എഫ്ഐആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.