News
ഗായകന്‍ എം.എസ് നസീം അന്തരിച്ചു
തിരുവനന്തപുരം : ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് എം എസ് നസീം.
ടെലിവിഷന്‍ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന നസിം നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു അദ്ദേഹം.