ലഡാക്ക് സംഘർഷം: അതിര്‍ത്തിയില്‍ പിന്മാറ്റം തുടങ്ങി ഇന്ത്യ-ചൈന സേനകൾ
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പിന്മാറ്റം നടത്താൻ ഇന്ത്യന്‍ – ചൈന സേനകള്‍ ധാരണയായതായി പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. പാംഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് മേഖലകളിൽ നിന്ന് ഇരുസേനകളും പിൻമാറ്റം തുടങ്ങി. ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്കും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കും പിന്മാറും. വടക്കന്‍ തീരത്ത് നിന്നുളള സേനാ പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരും.
48 മണിക്കൂറിനുളളില്‍ ഇരുരാജ്യങ്ങളുടേയും കമാന്‍ഡര്‍ തലത്തില്‍ കൂടുതൽ ചര്‍ച്ച നടത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം വിട്ടുകൊടുത്തുകൊണ്ടുളള ഒരു തീരുമാനത്തിലേക്കും എത്താന്‍ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രജ്ഞാബദ്ധമാണെന്നും ചൈനയ്ക്ക് ഒരു നുളള് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്നും രാജ്യസഭയില്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ചൈനയുടെ നടപടി സമാധാനം തകര്‍ക്കുന്നതാണ്. സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന വലിയ സേനാ വിന്യാസമാണ് നടത്തിയത്. പാങ്കോംഗ് തടാകതീരത്ത് ഇന്ത്യന്‍ സേന ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്. ഇന്ത്യന്‍സേന ഉയരങ്ങളില്‍ നിലയുറപ്പിച്ചതോടെ പൂര്‍ണമായും പിന്മാറ്റത്തിന് ചൈന തയ്യാറാവുകയായിരുന്നുവെന്നും രാജ്നാഥ് സിംഗ് സ്ഥിരീകരിച്ചു.